കെട്ടിട നിര്‍മ്മാണച്ചട്ടം പഞ്ചായത്തുകളിലും
തിരുവനന്തപുരം: ചിക്കുന്‍ഗുനിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
അടുത്ത മാസം അഞ്ചു മുതല്‍ പന്ത്രണ്‌ടു വരെ മാലിന്യ നിര്‍മ്മാര്‍ജ വാരമായി ആഘോഷിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികളുടെയും മെഡിക്കല്‍ കോളെജുകളുടെയും സഹായം തേടുമെന്നും ശ്രീമതി പറഞ്ഞു.
സ്വകാര്യ ഡോക്‌ടര്‍മാര്‍ക്ക് 500 മുതല്‍ 700 രൂപ വരെ പ്രതിഫലം നല്‍കും. ചിക്കുന്‍ ഗുനിയ ബാധിച്ച പ്രദേശങ്ങളില്‍ ഒരു മാസം സൗജന്യ റേഷന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജൂണ്‍ അഞ്ചിന് സംസ്ഥാനത്ത് ക്ലോറിനേഷന്‍ ദിനമായി ആചരിയ്‌ക്കും. ജൂണ്‍ അഞ്ചു മുതല്‍ 12 വരെ മാലിന്യ നിര്‍മ്മാര്‍ജ്ജന വാരമായും ആചരിയ്‌ക്കുമെന്ന് ശ്രീമതി പറഞ്ഞു.












Click it and Unblock the Notifications