Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിട നിര്‍മ്മാണച്ചട്ടം പഞ്ചായത്തുകളിലും

തിരുവനന്തപുരം: കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ എല്ലാ പ‍ഞ്ചായത്തുകള്‍ക്കും ബാധകമാക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. ചട്ടം ബാധകമല്ലാത്ത പഞ്ചായത്തുകളില്‍ അനിയന്ത്രിതമായ വിധത്തില്‍ കെട്ടിടനിര്‍മാണം നടക്കുന്നതിനാലാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം നഗരവികസന പദ്ധതിയുടെ കരാര്‍ നല്‍കുന്നതിലും നടപ്പാക്കുന്നതിലുമുണ്ടായ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

നഗര വികസന പദ്ധതി തുടരും. പണം നല്‍കുന്നതു സംബന്ധിച്ച് കരാറുകാരനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് ആര്‍ബിട്രേറ്റര്‍ തീരുമാനിക്കും. ഒപ്പം കരാര്‍ അനുവദിച്ചതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറിലെ ചില വ്യവസ്ഥകള്‍ കാരണം കരാറുകാരന് വന്‍തുക നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+