Get Updates
Get notified of breaking news, exclusive insights, and must-see stories!

ശസ്‌ത്രക്രിയാ വിഭാഗം ഫ്രിഡ്‌ജില്‍ 5 കിലോ കരിമീന്‍

മൂന്നാര്‍ : ടാറ്റാ ടീ കമ്പനിയില്‍ നിന്നും ഏറ്റെടുത്ത ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിയ്‌ക്കുന്ന നടപടികള്‍ ആരംഭിച്ചു.

ദേശീയ പാത കയ്യേറി കൃഷി ചെയ്‌ത തേയിലച്ചെടികള്‍ മാറ്റണമെന്നാവശ്യപ്പെട്ട്‌ ദൗത്യ സംഘം നല്‍കിയ നോട്ടീസിന്റെ കാലാവധി വ്യാഴാഴ്‌ച രാവിലെ അവസാനിച്ചതിനെത്തുടര്‍ന്നാണ്‌ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്‌.

ദേശീയ പാതയോരത്ത്‌ പള്ളിവാസല്‍ മുതല്‍ പൈപ്പ്‌ലൈന്‍ വരെയുള്ള രണ്ടരയേക്കര്‍ സ്ഥലത്താണ്‌ ടാറ്റാ ടീ കമ്പനി തേയില കൃഷി നടത്തിയിരുന്നത്‌.

മൂന്നാറിലെ ഭൂമിയില്‍ സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ഉപഗ്രഹ സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട്‌ ടാറ്റാ ടീ കമ്പനി സമര്‍പ്പിച്ച ഹര്‍ജി ഇതിന്‌ മുമ്പേതന്നെ ഹൈക്കോടതി തള്ളിയിരുന്നു. കമ്പനിയുടെ ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

ഒരു ദിവസത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ഒഴിപ്പിക്കല്‍ നടപടികള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്‌. ഇതിനിടെ ഏതാനും വന്‍കിട റിസോട്ടുടമകള്‍ക്ക്‌ കെട്ടിടങ്ങള്‍ സ്വയം പൊളിച്ചുനീക്കാന്‍ നല്‍കിയ സമയ പരിധി വ്യാഴാഴ്‌ച അവസാനിക്കുകയാണ്‌. അടുത്ത ദിവസങ്ങളില്‍ ഈ റിസോട്ടുകള്‍ പൊളിച്ചുനീക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+