സുധാകരനെതിരായ കേസ്: തുടര്‍നടപടി വേണ്ടെന്ന് കോടതി
തിരുവനന്തപുരം: സഹകരണ മന്ത്രി ജി. സുധാകരനെതിരായ കോടതിയലക്ഷ്യക്കേസിലെ തുടര്‍ നടപടികള്‍ വേണ്ടെന്നു വെയ്‌ക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തീരുമാനിച്ചു.
മന്ത്രി രണ്ടു തവണ കോടതിയില്‍ ഹാജരാകുകയും മജസ്‌ട്രേട്ടുമാര്‍ക്കെതിരെ ബോധപൂര്‍വ്വമായി പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അറിയിക്കുകയും ചെയ്‌തതിനെത്തുടര്‍ന്നാണ് നടപടികള്‍ വേണ്ടെന്നു വെയ്‌ക്കാന്‍ തീരുമാനമായത്.
എസ്‌എടി ആശുപത്രിയിലെ അണുബാധ പ്രശ്‌നത്തില്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതിയെ പ്രതിയാക്കി കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അഡ്വക്കറ്റ് ബാലചന്ദ്രനാണ് അദ്ദേഹത്തിനെതിരെ ഹര്‍ജി നല്‍കിയത്.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് മന്ത്രി വിധിയോട് പ്രതികരിച്ചത്. കോടതിയെ ആക്ഷേപിയ്‌ക്കുക തന്റെ ലക്ഷ്യമായിരുന്നില്ല. നയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കോടതിയോടുള്ള ആദരവ് താനെന്നും കാത്തുസൂക്ഷിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
അതേസമയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്‍രെ വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരനായ അഡ്വക്കറ്റ് ബാലചന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications