പെരിയാറിന്‍റെ രക്ഷയ്ക്ക് കാവേരി മണല്‍
കാക്കനാട്: ജില്ലയില്‍ മണല്‍ വില നിയന്ത്രിക്കുന്നതിനും പെരിയാറിനെ രക്ഷിക്കുന്നതിനുമായി കാവേരി മണല്‍ കൊണ്‌ടുവരുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നു. കാവേരി മണല്‍ ഇവിടെ പതിവായി എത്തിയാല്‍ കുതിച്ചുയരുന്ന മണല്‍ വില നിയന്ത്രിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
തമിഴ് നാട്ടില്‍ നിന്ന് വിലക്കുറവില്‍ ഗുണനിലവാരമുള്ള മണല്‍ ലഭിക്കുമെന്നാണ് മണല്‍ സ്റ്റോക്കിസ്റ്റുകള്‍ പറയുന്നത്. മണല്‍ ലോഡിന് ഇപ്പോള്‍ ചെറിയ വണ്‌ടികള്‍ക്ക് 3500 രൂപ മുതല്‍ 4500 രൂപ വരെയും വലിയ ലോറികള്‍ക്ക് 4500 രൂപ മുതല്‍ 9500 രൂപ വരെയും ഈടാക്കുന്നു. ഇവയില്‍ തന്നെ പലപ്പോഴും അളവിലും ഗുണനിലവാരത്തിലും കൃത്രിമം കാട്ടുന്നുണ്‌ട്.
ആകെ തുകയുടെ 25 ശതമാനം നികുതി ചെക്ക് പോസ്റ്റുകളില്‍ അടച്ചാലും ഇവിടെ ഇപ്പോഴുള്ള വിലയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് മണല്‍ വില്‍ക്കാന്‍ കഴിയും. കാവേരി മണല്‍ ഇവിടെ കൊണ്‌ടുവരുന്നതിലെ സാങ്കേതിക വശങ്ങള്‍ പഠിച്ചശേഷം തീരുമാനിക്കാമെന്നാണ് ജില്ലാ അധികൃതര്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications