Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയാറിന്‍റെ രക്ഷയ്ക്ക് കാവേരി മണല്‍

തിരുവനന്തപുരം: ഫോട്ടോ പതിച്ച പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ലാമിനേറ്റ്‌ ചെയ്‌ത പുതിയ റേഷന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാം.

ചിക്കുന്‍ഗുനിയ ബാധിത പ്രദേശങ്ങളില്‍ വീടുവീടാനന്തരം കണക്കെടുക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ചിക്കുന്‍ ഗുനിയ ബാധിച്ച വീടുകളില്‍ ഒരു മാസത്തെ റേഷന്‍സൗജന്യമായി നല്‍കുമെന്നും മന്ത്രിസഭാ യോഗ തീരുമാനം അറിയിച്ചു കൊണ്‌ട്‌ വി.എസ്‌ പറഞ്ഞു.

കെട്ടിട നിര്‍മ്മാണ ചട്ടം എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. അങ്കമാലി ടെല്‍ക്‌ എന്‍ടിപിസിയുമായി ചേര്‍ന്ന്‌ സംയുക്ത സംരഭങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.

ആശ്രിത നിയമനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൂടി നടപ്പാക്കാന്‍ തീരുമാനിച്ചു. അഴീക്കല്‍ ബേപ്പൂര്‍ തുറുമുഖ പദ്ധതി സ്വകാര്യ സഹകരണത്തോടെ നടപ്പാക്കും. രവികാന്ത്‌ ഐഎഎസിനെ കൃഷി വകുപ്പ്‌ സെക്രട്ടറിയായി നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

22 ലക്ഷം വൃക്ഷത്തൈകള്‍ വിദ്യാഭ്യാസ, വനം വകുപ്പ്‌ സഹകരണത്തോടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വീടുകളിലും നടും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ ജീവനക്കാരുടേയും നിയന്ത്രണം ഡിഎംഇമാര്‍ക്ക്‌ നല്‍കി. തിരുവനന്തപുരം നഗര റോഡ്‌ നിര്‍മ്മാണ പദ്ധതിയിലെ ക്രമക്കേട്‌ വിജിലന്‍സ്‌ അന്വേഷിക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പെയിസ്‌ ടെക്‌നോളജിക്ക്‌ പ്രധാനമന്ത്രി തറക്കല്ലിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+