നഴ്‌സിങ്-ഫാര്‍മസി പ്രവേശന ഫീസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: നഴ്‌സിങ്, ഫാര്‍മസി സ്വാശ്രയ പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ ഫീസ് തന്നെ തുടരുമെന്ന് പി.എ മുഹമ്മദ് കമ്മിറ്റി അറിയിച്ചു.
നഴ്‌സിങിന് 49,400ഉം ഫാര്‍മസിയ്‌ക്ക് 35,000വുമാണ് വാര്‍ഷിക ഫീസ്. വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷം ഫീസ് ഘടന മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.
ഇതേ സമയം സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി മന്ത്രിസഭാ ഉപസമിതിയംഗങ്ങള്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. തീരുമാനം ഉണ്ടായില്ലെങ്കിലും ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഇരുവിഭാഗവും പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന 50:50 എന്ന ഉപാധി സ്വീകാര്യമല്ലെന്ന് ഇന്റര്‍ചര്‍ച്ച കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും സഭയുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് വി്‌ട്ടുവീഴ്‌ചകള്‍ക്ക് തയ്യാറാണെന്ന നിലപാടിലായിരുന്നു അവര്‍.












Click it and Unblock the Notifications