ഗീതയും ചിത്രയും മുങ്ങി, അറസ്‌റ്റ് നടന്നില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു വേണ്ട പശ്ചാത്തല സൗകര്യങ്ങളെ കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് ലിമിറ്റഡു (റൈറ്റ്സ്) മായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു.
തുറമുഖത്തിനു വേണ്ട റെയില്‍, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള പഠനമാണ് റൈറ്റ്സിനെ ഏല്‍പ്പിച്ചിരിക്കുന്നത്. മന്ത്രി എം.വിജയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ വനം-തുറമുഖ വകുപ്പു സെക്രട്ടറി എല്‍.രാധാകൃഷ്ണന്‍, റൈറ്റ്സ് ജനറല്‍ മാനേജര്‍ വി.കെ വര്‍മ എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.
തുറമുഖത്തിനു വേണ്ട ശുദ്ധജലം ലഭ്യമാക്കുന്നതിനു വാട്ടര്‍ അതോറിറ്റിയുമായി ഉടന്‍ തന്നെ കരാറിലെത്തുമെന്ന് മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
വെള്ളായണി കായലില്‍ നിന്ന് വെള്ളം എത്തിക്കാനാണ് പദ്ധതി. വൈദ്യുതി ലഭ്യമാക്കുന്നതിന് വൈദ്യുതി ബോര്‍ഡുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്.
മെയ് മാസത്തില്‍ തുടങ്ങിയ ടെന്‍ഡര്‍ നടപടികള്‍ നവംബറോടെ പൂര്‍ത്തീകരിക്കും. ഡിസംബറില്‍ കരാറില്‍ ഒപ്പുവച്ച്, തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- മന്ത്രി പറഞ്ഞു.
മൂന്നു ഘട്ടങ്ങളിലായി 4360 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ് ധതി ബിഒടി അടിസ്ഥാനത്തിലായിരിക്കും പൂര്‍ത്തീകരിക്കുക. 400 ഏക്കറോളം കടല്‍ നികത്തിയായിരിക്കും സ്ഥലം ഉണ്ടാക്കുക.
അതിനാല്‍ സ്ഥലമെടുപ്പോ, കുടിയൊഴിപ്പിക്കലോ വേണ്ടി വരില്ല.എങ്കിലും റോഡ്, റെയില്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുകൊണ്ട് ചെറിയ തോതില്‍ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമായേക്കും-അദ്ദേഹം പറഞ്ഞു.
രാജ്യാന്തര നിലവാരമുള്ള 43 സംരഭകര്‍ പങ്കെടുത്ത നിക്ഷേപ സംഗമത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച്, ദര്‍ഘാസ് രേഖകളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയായിരിക്കും പദ്ധതി നിര്‍മ്മാണത്തിന് ആഗോള ടെന്‍ഡര്‍ ക്ഷണിക്കുക.












Click it and Unblock the Notifications