കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സന്പദ് വ്യവസ്ഥ 2006-07 സാന്പത്തിക വര്‍ഷത്തില്‍ 9.4% വളര്‍ച്ചാനിരക്കു നേടി. തൊട്ട് മുന്‍പത്തെ സാന്പത്തിക വര്‍ഷത്തില്‍(2005-06) ഇത്‌ ഒന്‍പത്‌ ശതമാനമായിരുന്നു.

കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചാനിരക്കാണിത്‌. ഇതോടെ ലോകത്തിലെ പന്ത്രണ്ടാമത് ‘ട്രില്യണ്‍ ഡോളര്‍’ സാന്പത്തിക ശക്തിയായി മാറിയിരിക്കുകയാണ് ഇന്ത്യ.

രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം 2006-07 സാന്പത്തിക വര്‍ഷത്തില്‍ 28,48,157 കോടി രൂപയാണ്. ഈ കാലയളവിലെ പ്രതിശീര്‍ഷ വരുമാനം 22,483 രൂപയായിരുന്നു.

പ്രതിശീര്‍ഷ വരുമാനത്തില്‍ 8.4 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവിലുണ്ടായത്. നാണയപെരുപ്പ നിരക്ക് കണക്കിലെടുത്തിലെങ്കില്‍ ഇത് 14.3 ശതമാനമാണ്.

ഇന്ത്യന്‍ സന്പദ്‌വ്യവസ്ഥയുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കു സംബന്ധിച്ച എല്ലാ സംശയങ്ങളും ആശങ്കകളും ഇതോടെ ദൂരീകരിച്ചിരിക്കുകയാണെന്നു ധനമന്ത്രി പി. ചിദംബരം പറഞ്ഞു. കഴിഞ്ഞ സാന്പത്തിക വര്‍ഷത്തിലെ ജനുവരി - മാര്‍ച്ച്‌ കാലയളവിലെ അവസാന പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 9.1 ശതമാനമായി കുറയുകയാണുണ്ടായത്‌.

അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 10 ശതമാനമായിരുന്നു. കാര്‍ഷികമേഖല, നിര്‍മ്മാണ മേഖല, സാന്പത്തിക മേഖല, സേവന മേഖല എന്നിവയിലെ വളര്‍ച്ചയിലുണ്ടായ കുറവാണിതിന് പ്രധാന കാരണം. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്കു വെറും 2.7% മാത്രമാണ്‌. മുന്‍പ്‌ ആറു ശതമാനം വരെ വളര്‍ച്ചാനിരക്കുണ്ടായിരുന്ന ഈ മേഖല പ്രതിസന്ധി നേരിടുന്നു എന്ന്‌ ഇതു വ്യക്‌തമാക്കുന്നു.

കുറഞ്ഞതു നാലു ശതമാനം വളര്‍ച്ച നേടാനാണു ലക്ഷ്യമിട്ടത്‌. പിന്നോട്ടുപോയ മറ്റൊരു മേഖല നിര്‍മാണ മേഖലയാണ് - 14.2ല്‍ നിന്നു 10.7%. ഭവന നിര്‍മാണ രംഗത്തുണ്ടായ തളര്‍ച്ചയാണു കാരണം.

എന്നാല്‍ വാണിജ്യം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താ വിനിമയം എന്നീ മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തെ 10.4 ശതമാനം വളര്‍ച്ച ഇത്തവണ 13 ശതമാനമായി ഉയര്‍ന്നു. ഖനനമേഖലയില്‍ 2006-07 വര്‍ഷത്തില്‍ 5.1 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ വൈദ്യുതി, ഗ്യാസ്, ജലവിതരണം എന്നീ സേവന മേഖലയില്‍ 7.4 ശതമാനം വളര്‍ച്ചയാണുണ്ടായത്.മുന്‍ വര്‍ഷത്തില്‍ ഇത് 5.3 ശതമാനം മാത്രമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X