ഗുരുവായൂരില്‍ കനത്തസുരക്ഷാ സംവിധാനം
പട്ന: ബീഹാറിലെ ബെഗുസാര ജില്ലയില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയതിന് എട്ടുവയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ കല്ലു കൊണ്ടിടിച്ചു കൊന്നതിനു ശേഷം കുഴിച്ചുമൂടുകയായിരുന്നു. ആറു മാസം മുമ്പ് ഈ കുട്ടി ഇതേ രീതിയില്‍ ആറു മാസം പ്രായമുള്ള സഹോദരിയെയും ഒരു ബന്ധുവിനെയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സ്കൂളില്‍ ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ അല്പം ദൂരെ കൊണ്ടുപോയി കല്ലു കൊണ്ടിടിച്ചു കൊല്ലുകയാണ് ചെയ്തതെന്നും പിന്നീട് കുഴിച്ചുമൂടിയെന്നും കുട്ടി പറഞ്ഞു.
കുട്ടിയുടെ മാനസികനിലക്ക് തകരാറുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ മാനസിക നില പരിശോധിച്ചതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.


Click it and Unblock the Notifications