ഗുരുവായൂരില്‍ കനത്തസുരക്ഷാ സംവിധാനം
മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ടാഡാ കോടതി അഞ്ചു പേര്‍ക്കുകൂടി ശിക്ഷവിധിച്ചു.
ഹിന്ദി ചലച്ചിത്ര താരം സഞ്‌ജയ് ദത്തിന്റെ വീട്ടില്‍ ആയുധം എത്തിക്കാന്‍ സഹായിച്ച ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് സമീര്‍ ഹിംഗോറയും വെള്ളിയാഴ്‌ച ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഒന്‍പത് വര്‍ഷം കഠിന തടവും രണ്ടു ലക്ഷം പിഴയുമാണ് സമീറിന് വിധിച്ചിരിക്കുന്ന ശിക്ഷ. സ്‌ഫോടനത്തിന് ഗൂഡാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ട നിയാസ് അഹമ്മദ് ഷെയ്‌ഖിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഗൂഡാലോചനയില്‍ പങ്കെടുത്ത ഫാറൂഖ് മോ്‌ട്ടോര്‍വാല ഷേഖ് മുഹമ്മദ് എന്നിവരും വെള്ളിയാഴ്‌ച ശിക്ഷവിധിക്കപ്പെട്ടവരിള്‍ ഉള്‍പ്പെടുന്നു.
സഞ്‌ജയ് ദത്തിനോട് വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. നല്ല നടപ്പു നിയമത്തിന് കീഴില്‍ ദത്തിന്റെ കേസ് പരിഗണിയ്‌ക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രൊബേഷന്‍ ഓഫീസര്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഇതു സമര്‍പ്പിച്ചുകഴിഞ്ഞു മാത്രമേ ദത്തിന്റെ ശിക്ഷാ പ്രഖ്യാപനം നടക്കാനിടയുള്ളു.












Click it and Unblock the Notifications