കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ പെരിയാര്‍ ദേശീയോദ്യാനമുള്‍പ്പെടെ രാജ്യത്തെ അഞ്ച്‌ ദേശീയ വന്യജീവി സങ്കേതങ്ങളുടെ ചിത്രം ആലേഖനം ചെയ്‌ത സ്‌റ്റാംപുകള്‍ തപാല്‍ വകുപ്പ്‌ പുറത്തിറക്കി.

പെരിയാര്‍ ദേശീയോദ്യാനത്തിനൊപ്പം തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍, മധ്യപ്രദേശിലെ ബാന്ധവഗഡ്‌, അസമിലെ കാസിരംഗ എന്നീ വന്യജീവി സങ്കേതങ്ങളുടെ ചിത്രങ്ങളാണ്‌ സ്റ്റാംപുകളില്‍ പതിച്ചിരിക്കുന്നത്‌. അഞ്ചുരൂപയാണ് സ്റ്റാംപിന്‍റെ വില.

ഇന്ത്യയുടെ പ്രകൃതിയും വന്യജീവിതവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച്‌ തപാല്‍ സ്റ്റാംപുകള്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായാണ്‌ തപാല്‍ വകുപ്പ്‌ ഈ അഞ്ച്‌ വന്യ ജിവി സങ്കേതങ്ങളെയും തിരിഞ്ഞെടുത്തത്‌.

ഇതുവരെ പ്രകൃതിയുമായി ബന്ധപ്പെട്ട 117 സ്റ്റാംപുകള്‍ തപാല്‍ വകുപ്പ്‌ പുറത്തിറക്കിയിട്ടുണ്ട്‌. കേന്ദ്രവാര്‍ത്താവിനിമയ സഹമന്ത്രി ഷക്കീല്‍ ആഹമ്മദ്‌ സ്റ്റാംപുകള്‍ പ്രകാശനം ചെയ്‌തു.

1895ലാണ് പെരിയാര്‍ ദേശീയോദ്യാനം രൂപീകരിച്ചത്. 1978ല്‍ ഇതിനെ ടൈഗര്‍ റിസര്‍വ്വായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ആനകളുള്‍പ്പെടെ 35 ഇനം ജീവികളാണ് പെരിയാര്‍ ദേശീയോദ്യാനത്തിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X