ഗുരുവായൂരില്‍ കനത്തസുരക്ഷാ സംവിധാനം
കൊച്ചി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിന്റെ പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനെതിരെ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല.
അരുണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍വ്വകലാശാലാ രജിസ്‌ട്രാറോട് സത്യവാങ്‌മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം കേരള സര്‍വ്വകലാശാലയ്‌ക്ക് നോട്ടീസയയ്‌ക്കുകയും ചെയ്‌തു.
ആവശ്യമായ യോഗ്യതയില്ലെന്നതിന്റെ പേരില്‍ പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കേരള സര്‍വ്വകലാശാലയുടെ നടപടിയ്‌ക്കെതിരെ വ്യാഴാഴ്‌ചയാണ് അരുണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പിഎച്ച്‌ഡിയ്‌ക്കാണ് അരുണ്‍കുമാര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നത്. ഏഴുവര്‍ഷത്തെ അധ്യാപന പരിചയം വേണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന പേരിലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്












Click it and Unblock the Notifications