കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി

  • By Staff
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ ടാറ്റാ ടീ കന്പനി ദേശീയ പാത കയ്യേറി നട്ട തേയിലച്ചെടികള്‍ പ്രത്യേക ദൗത്യസംഘം പിഴുതുമാറ്റി.

കൊച്ചി-മധുര ദേശീയപാതയില്‍ പള്ളിവാസല്‍ രണ്ടാം മെയിലില്‍നിന്ന്‌ മൂന്നാറിലേക്കുള്ള മുക്കാല്‍ കി.മീ. ദൂരത്തിലാണ്‌ ടാറ്റ ഭൂമി കയ്യേറി തേയിലച്ചെടികള്‍ വെച്ചത്.

ബ്ലോക്ക്‌നമ്പര്‍ 14ല്‍ 52, 53, 54, 57 എന്നീ നമ്പരുകളിലായി രണ്ടേക്കര്‍ 13 സെന്റ്‌ സ്ഥലമാണ് ഒഴിപ്പിക്കലിനെത്തുടര്‍ന്ന സര്‍ക്കാര്‍ തിരിച്ചെടുത്തത്‌.

തിങ്കളാഴ്ച ദേശീയപാതാവിഭാഗം അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ ടാറ്റാ ടീയ്ക്ക്‌, ഈ കൈയേറ്റം ഒഴിയാന്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ചൊവ്വാഴ്ച കമ്പനി അധികൃതര്‍ ദേവികുളം സബ്‌കളക്ടര്‍ മുന്പാകെ വിശദീകരണം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ്‌ വ്യാഴാഴ്ച ഇവിടെ ഒഴിപ്പിച്ചത്.

മൂന്ന്‌ ജെസിബിയും രണ്ട്‌ ഹിറ്റാച്ചി യന്ത്രങ്ങളുമായി രാവിലെ പത്തരയോടെയാണ്‌ തേയിലച്ചെടികള്‍ പിഴുതുമാറ്റാനാരംഭിച്ചത്‌. ദൗത്യസംഘം സ്പെഷല്‍ ഓഫീസര്‍ കെ.സുരേഷ്‌കുമാര്‍, ഐ.ജി. ഋഷിരാജ്‌സിംഗ്‌, ജില്ലാ കളക്ടര്‍ രാജു നാരായണസ്വാമി എന്നിവരും, മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

പള്ളിവാസല്‍ മുതല്‍ പൂപ്പാറ വരെ ഏകദേശം നൂറേക്കര്‍ സ്ഥലമാണ്‌ ഇപ്രകാരം ഒഴിപ്പിക്കാനുള്ളതെന്നും ഇവയെല്ലാം ഘട്ടംഘട്ടമായി സര്‍വെനടത്തി തിരിച്ചെടുക്കുമെന്നും പ്രത്യേക ദൗത്യസംഘത്തിലെ പ്രത്യേക ഉദ്യോഗസ്ഥന്‍ സുരേഷ്‌കുമാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X