Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി

തിരുവനന്തപുരം: സംസ്ഥാനത്താകെ ഒന്നരലക്ഷത്തിലേറെ പനി ബാധിതരുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ വെളിപ്പെടുത്തി. ചിക്കുന്‍ ഗുനിയ സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആണ്‌.

പനി ബാധിച്ച്‌ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്‌. സംസ്ഥാനത്തൊട്ടാകെ കാല്‍ലക്ഷം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന്‌ ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പനി നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്ന്‌ ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ടി. കെ കുട്ടമണി പറഞ്ഞു. ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അവലോകനയോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന്‌ മാത്രമാണ്‌ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുളളതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

ശനിയാഴ്‌ച ഡോക്ടര്‍മാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന്‌ ആരോഗ്യസെക്രട്ടറി ബിശ്വസ്‌മേത്തയും അറിയിച്ചിട്ടുണ്ട്‌. നിസ്സഹകരണസമരം ഒത്തുതീര്‍പ്പാക്കിയപ്പോള്‍ സമ്മതിച്ച വ്യവസ്ഥകള്‍ നടപ്പാക്കത്തില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേയ്‌ക്ക്‌ നീങ്ങാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ്‌ ചര്‍ച്ച നടത്താന്‍ തീരുമാനമായത്‌.

ഡോക്ടര്‍മാരുടെ വിവിധ അസോസിയേഷനുകളുമായി ആരോഗ്യമന്ത്രി പി.കെ ശ്രീമതി ശനിയാഴ്‌ച ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+