കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കര്‍ശനമായ ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന്‌ ക്ഷേത്രപാരമ്പര്യ പരിചാരകസമിതി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന എല്ലാ പ്രവൃത്തികളും പൂജാദികാര്യങ്ങളും വളരെ സങ്കീര്‍ണ്ണവും ഗൗരവമേറിയതുമാണ്‌.

എത്ര പണ്ഡിതന്മാര്‍ ഇരുന്ന്‌ ആലോചിച്ചാലും രൂപംനല്‍കാന്‍ കഴിയാത്ത ഒരു ചിട്ടയാണ്‌ ആദിശങ്കരന്‍ ഗുരുവായൂരില്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌. ഇതില്‍ മാറ്റംവരുത്താന്‍ തങ്ങള്‍ അശക്തരാണ്‌-സമിതി ഭാരവാഹികളായ തന്ത്രി ചേന്നാസ്‌ സതീശന്‍ നമ്പൂതിരിപ്പാട്‌, ഓതിക്കന്‍ പൊട്ടക്കുഴി ഭവദാസന്‍ നമ്പൂതിരി, കീഴ്ശാന്തിമാരായ കിഴിയേടം രാമന്‍ നമ്പൂതിരി, തേലമ്പറ്റ നാരായണന്‍ നമ്പൂതിരി, ചെറുതയൂര്‍ അജിത്‌കുമാര്‍ നമ്പൂതിരി, എം.എന്‍. നമ്പീശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ അഹിന്ദു പ്രവേശിച്ചാല്‍ നിലവിലുള്ള നിയമമനുസരിച്ച്‌ പുണ്യാഹമാണ്‌ പ്രതിവിധി. അശുദ്ധിയാണെന്ന്‌ കണക്കാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ പുണ്യാഹത്തിന്‌ വഴിയൊരുക്കും. ക്ഷേത്രച്ചടങ്ങില്‍ കാത്തുനില്‍ക്കാന്‍ സമയമില്ല.

പുലര്‍ച്ചെ രണ്ടിന്‌ തുടങ്ങി അര്‍ധരാത്രിവരെ നീളുന്ന സങ്കീര്‍ണ്ണചടങ്ങുകള്‍ക്കിടയില്‍ അശുദ്ധിയാണെന്ന്‌ സംശയം തോന്നിയാല്‍ ഉടനെ പുണ്യാഹം നടത്തി അടുത്ത ചടങ്ങിലേക്ക്‌ കടക്കുകയാണ് പതിവ്.

2000ല്‍ വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോള്‍ അഹിന്ദു കയറിയതായി വിവരം അറിയിച്ചത്‌ ക്ഷേത്രം ഉദ്യോഗസ്ഥരാണ്‌. അന്ന്‌ പുണ്യാഹം നടത്തി. ആ അവസ്ഥയ്ക്ക്‌ എന്തെങ്കിലും മാറ്റം സംഭവിച്ചതായി തങ്ങള്‍ക്കറിയില്ല.

ക്ഷേത്രത്തിലെ കഴകക്കാര്‍, കീഴ്ശാന്തിക്കാര്‍, ഓതിക്കന്മാര്‍, തന്ത്രിമാര്‍ എന്നിവരടങ്ങുന്ന പാരമ്പര്യ പ്രവൃത്തിക്കാരുടെ വേദിയാണ്‌ പരിചാരകസമിതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X