ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി
കോട്ടയം: നഗരത്തില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തുടങ്ങി. രാവിലെ 8.30 മുതല്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പൊളിച്ചുനീക്കല്‍ നടത്തുന്നത്.
റെയില്‍വേ സ്റ്റേഷനടുത്തുള്ള കൈയ്യേറ്റങ്ങളാണ് ആദ്യം ഒഴിപ്പിച്ചത്. ഇവിടെ ചില സ്ഥാപനങ്ങള്‍ കൈയ്യേറി നിര്‍മ്മിച്ച പാര്‍ക്കിങ്ങ് സ്ഥലവും പൂന്തോട്ടങ്ങളും പൊളിച്ചുനീക്കി. ചെറിയ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്.
കെകെ റോഡിലാണ് ഏറ്റവും കൂടുതല്‍ കൈയ്യേറ്റങ്ങള്‍. മുനിസിപ്പല്‍ അധികൃതരും റവന്യു അധികൃതരുമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്.
എംസിറോഡില്‍ ചിങ്ങവനം വരെയുള്ള കൈയ്യേറ്റങ്ങള്‍ ഇന്ന് ഒഴിപ്പിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. ആദ്യമായാണ് കോട്ടയം നഗരത്തിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പികുന്നത്.












Click it and Unblock the Notifications