ഗുരുവായൂരില്‍ കനത്തസുരക്ഷാ സംവിധാനം
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനുമായ വി.കെ കൃഷ്‌ണമേനോന്റെ ജീവിതകഥയ്‌ക്ക് ചലച്ചിത്രാവിഷ്‌കാരം വരുന്നു.
ഇംഗ്ലീഷ് ഭാഷയിലെടുക്കുന്ന സിനമ സംവിധാനം നിര്‍വ്വഹിക്കുന്നത് പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ ആര്‍. ശരത്താണ്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂരും പ്രമുഖ നയതന്ത്രജ്ഞന്‍ ടിപി ശ്രീനിവാസനും ചേര്‍ന്നാണ് തിരക്കഥ രചിയ്‌ക്കുന്നത്.
രണ്ടു പേരും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ്‌മോഹന്‍ പിള്ള അറിയിച്ചു. സെപ്‌റ്റംബറിന് മുമ്പേ തിരക്കഥ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. തിരക്കഥ തയ്യാറാവുന്നതിനനുസരിച്ച് ചിത്രീകരണം ആരംഭിയ്‌ക്കും. ചിത്രീകരണത്തിനും അനുബന്ധ ജോലികള്‍ക്കുമായി ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്- രാജ്‌മോഹന്‍ പറഞ്ഞു.
ശ്രീനിവാസന്‍ ചിത്രത്തിനായുള്ള ചില അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ന്യൂയോര്‍ക്കിലേക്ക് പോയിരിക്കുകയാണ്. വടക്കന്‍ കേരളത്തിലും, മുംബൈയിലും ദില്ലിയിലും ലണ്ടനിലും ന്യൂയോര്‍ക്കിലുമായിട്ടായിരിക്കും ചിത്രീകരണം നടക്കുക. കാശ്‌മീര്‍ പ്രശ്‌നത്തെക്കുറിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൃഷ്‌ണമേനോന്‍ നടത്തിയ പ്രസംഗമുള്‍പ്പെടെ പല പ്രധാന ചരിത്ര സംഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്- അദ്ദേഹം വിശദീകരിച്ചു.
പ്രമുഖ ഹിന്ദി ചലച്ചിത്ര താരം നസ്‌റുദ്ദീന്‍ ഷായാണ് കൃഷ്‌ണമേനോനെ അവതരിപ്പിക്കുക. മറ്റ് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ജൂണ്‍ 20ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി ബ്രോഷര്‍ പുറത്തിറക്കുന്നതോടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.












Click it and Unblock the Notifications