ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി
കോഴിക്കോട്: കോഴിക്കോടും തൃശൂരും മേല്‍പ്പാലങ്ങളില്‍ ടോള്‍ പിരിക്കുന്നതിന് എതിരെയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട്ട് ടോള്‍ പിരിവ് നിര്‍ത്തിവച്ചു. വെങ്ങോലി, മീഞ്ചന്ത എന്നീ സ്ഥലങ്ങളിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്.
പ്രക്ഷോഭം നടത്തുന്ന യുവജന സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വെങ്ങോലി, മീഞ്ചന്ത എന്നീ പ്രദേശങ്ങളിലെ മേല്‍പ്പാലങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ടോള്‍ പിരിക്കാനാണ് റോഡ്സ് അന്‍റ് ബ്രിഡ്ജ് കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തിയത്. ഇതേത്തുടര്‍ന്ന് യുവജന സംഘടനകള്‍ ശക്തമായി രംഗത്ത് വന്നു.
ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വെങ്ങോലിപ്പാലത്തിലെ ടോള്‍ പിരിവിനായി കൊണ്ടുവന്ന സാമഗ്രികള്‍ അടിച്ചു തകര്‍ത്തു. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതേത്തുടര്‍ന്ന് ടോള്‍ പിരിവ് തല്‍ക്കാലത്തെയ്ക്ക് നിര്‍ത്തി വച്ചു.
യുവജനസംഘടനകളുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. തൃശ്ശൂര്‍ ജില്ലയിലെ കല്ലേറ്റിന്‍കര, ചാലക്കുടി മേല്‍പ്പാലങ്ങളിലും വെള്ളിയാഴ്ച ടോള്‍ പിരിവ് തുടങ്ങുന്നുണ്ട്.












Click it and Unblock the Notifications