ഗുരുവായൂരിലെ ആചാരങ്ങളില്‍ മാറ്റം വേണ്ടെന്ന് പരിചാരകസമിതി
സാന്റിയോഗോ: അടിപിടിയ്ക്കും ഗുസ്തിയ്ക്കുമിടെ എതിരാളിയുടെ ചെവി കടിച്ചുപറിക്കുകയെന്നത് പുതുമയല്ല. പ്രശസ്ത ബോക്സിങ് താരമായ മൈക് ടെന്‍സണ്‍ ഒരു ദശകം മുന്പ് അതു ചെയ്‌തില്ലേ. പിന്നെന്താ എനിക്കൊന്നു ശ്രമിച്ചു നോക്കിയാല്‍ എന്നാവും ഹവ്വാ സാന്റിയാഗോ കരുതിയത്.
എന്തായാലും അയല്‍ക്കാരിയുമായി വഴക്കടിക്കിനതിനിടെ 23ക്കാരിയായ ഹവ്വ പണിപറ്റിച്ചു. ഹവ്വ തന്‍റെ ചെവി പകുതി കടിച്ചു പറിച്ചുവെന്നാണ് കര്‍ണ്ണപുടത്തിന്റെ ഒരു ഭാഗം നഷ്ടമായ ഇക്വിലാ ഹാല്‍ട്ടണ്‍ പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.
കിട്ടിയ സന്ദര്‍ഭം മുതലാക്കിയ ഹവ്വാ കടിയുടെ ആഴം ഒട്ടും കുറച്ചില്ല. ചെവിയ്‌ക്ക് ശസ്‌ത്രക്രിയ വേണ്ടി വന്നുവെന്നു മാത്രമല്ല പ്രതിരോധ കുത്തിവെയ്‌പ്പ് എടുക്കേണ്ടിയും വന്നു ഇക്വിലയ്‌ക്ക്.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം ന്യൂ സ്‌മയ്‌ന ബീച്ചിലെ ഇക്വിലയുടെ വീടിനു മുന്നിലാണ് സംഭവം അരങ്ങേറിയത്. ഇരുകൂട്ടരും രണ്ടു തരം സംഭവകഥകളുമായാണ് പോലീസിന് മുന്നിലെത്തിയത്.
മറ്റൊരു സ്‌ത്രീയോടൊപ്പമെത്തിയ ഹവ്വ തന്നോടും മക്കളോടും വഴക്കടിക്കാന്‍ തുടങ്ങിയെന്നും തര്‍ക്കത്തിനിടെ തന്റെ ചെവി കടിച്ചു മുറിച്ചുവെന്നുമാണ് ഇക്വിലയുടെ പരാതി. എന്നാല്‍ ചെവി കടിച്ചതായി തനിക്കോര്‍മ്മയില്ലെന്നും വഴക്കിനിടെ താന്‍ തറയില്‍ തലയടിച്ചു വീഴുകയാണുണ്ടായതെന്നുമാണ് ഹവ്വായുടെ മറുപടി.
എന്തായാലും, ഹവ്വയെ സാന്റിയാഗോ ജയിലിലും ഇക്വിലയെ ഹാല്‍ഫാക്‌സ് മെഡിക്കല്‍ സെന്ററിലും എത്തിച്ചതോടെ കഥയ്ക്ക് താല്‍ക്കാലിക വിരാമമായി .












Click it and Unblock the Notifications