പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍
ചണ്‌ഡിഗഡ്: പഞ്ചാബിലെ അംബാലയിലും പട്യാലയിലുമുള്ള കരസേനാ യൂണിറ്റുകളില്‍ സിബിഐ റെയ്‌ഡ് നടത്തി. വാഹനങ്ങളുടെ ഭാഗങ്ങളും തുണിത്തരങ്ങളും വാങ്ങിയതില്‍ മൂന്നു കോടി രൂപയുടെ തിരിമറി നടന്നിട്ടുണ്‌ടെന്ന സൂചനയെത്തുടര്‍ന്നായിരുന്നു പരിശോധന.
കേണല്‍ റാങ്കിലുള്ള രണ്‌ടു കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ക്കെതിരേയും ഏഴു വിതരണക്കാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്‌ട്. യൂണിറ്റുകള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന 9 സ്വകാര്യ സ്ഥാപനങ്ങളിലും ഇതേസമയം തന്നെ പരിശോധന നടന്നു.
സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നു കോഴ വാങ്ങി വിപണിയിലെക്കാള്‍ ഇരട്ടി വിലയ്‌ക്കു സാധനങ്ങള്‍ വാങ്ങാന്‍ ഉന്നതോദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നാണ് ആരോപണം. മൂന്നു വര്‍ഷമായി ഈ ഇടപാടു നടക്കുന്നുണ്‌ടെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications