Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയകേസ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു

ദില്ലി: ഭാവിയിയില്‍ വീഞ്ഞ്‌ വ്യവസായത്തില്‍ ഇന്ത്യ സുപ്രധാന കേന്ദ്രമായി മാറുമെന്ന്‌ റിപ്പോര്‍ട്ട് .

മുന്തിയ ഇനം വീഞ്ഞു മുന്തിരിയുടെ ഉല്‍പാദനമാണ്‌ വീഞ്ഞിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക്‌ മുതല്‍ക്കൂട്ടാകാന്‍ പോകുന്നത്‌. യുപിഎ സര്‍ക്കാറിന്റെ ഭാരത്‌ നിര്‍മ്മാണ്‍ പദ്ധതിയ്ക്ക് വേണ്ടി കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

ഗുണമേന്മയേറിയ ഓര്‍ക്കിഡ്‌, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും ഇന്ത്യ മുന്‍നിരയിലെത്തും. ഇത്‌ കര്‍ഷകരുടെ വരുമാനം ഇപ്പോഴുള്ളതില്‍നന്നും രണ്ടു മുതല്‍ അഞ്ചു മടങ്ങുവരെ വര്‍ദ്ധിക്കാന്‍ സഹായകമാകും-റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയ്‌ക്ക്‌ വിസ്‌തൃതവും ഫലഭൂയ്‌ഷ്‌ഠവുമായ കൃഷിയിടങ്ങളാണുള്ളത്‌. ഇതും കുറഞ്ഞ കാര്‍ഷിക വേതനവും ഒന്നില്‍ക്കൂടുതല്‍ കൃഷിക്കനുയോജ്യമായ കാലാവസ്ഥയും ഭാവിയില്‍ കാര്‍ഷിക രംഗത്ത്‌ വന്‍ വളര്‍ച്ച നേടുന്നതിന്‌ ഇന്ത്യയെ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ 4000 ഏക്കര്‍ ഭൂമിയിലാണ്‌ ഇന്ത്യയില്‍ മൊത്തം വീഞ്ഞു മുന്തിരി കൃഷിചെയ്യുന്നത്‌. ഇത്‌ 35,000 മുതല്‍ 40,000 ഏക്കറുകളിലേയ്‌ക്ക്‌ വ്യാപിപ്പിക്കുകയാണെങ്കില്‍ ഇതുവഴിയുള്ള വരുമാനം പത്ത്‌ ദശലക്ഷമായി ഉയര്‍ത്താന്‍ സഹായിക്കും.

ഒപ്പംതന്നെ വീഞ്ഞ്‌ വ്യവസായവുമായി ബന്ധപ്പെട്ട്‌ പ്രാദേശിക ജനങ്ങള്‍ക്ക്‌ 50,000ത്തോളം പുതിയ ജോലികളും ലഭ്യമാകും. മൊത്തത്തില്‍ ഇത്‌ ടൂറിസം സാധ്യതകളും വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിയ്‌ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+