അഭയകേസ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ചീഫ് എക്‌സാമിനര്‍ ആര്‍ ഗീതയും ലാബ് ജീവനക്കാരി ചിത്രയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചു.
തിങ്കളാഴ്‌ചയാണ് കോടതി ഈ ഹര്‍ജിയില്‍ വിധി പറയുക. കഴിഞ്ഞയാഴ്‌ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരുവരെയും അറസ്‌റ്റു ചെയ്യാനുള്ള നീക്കം തടയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇരുവരെയും അറസ്റ്റ്‌് ചെയ്യാന്‍ പൊലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications