കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു

  • By Staff
Google Oneindia Malayalam News

കരുനാഗപ്പളളി: കുടുംബശ്രീ അംഗങ്ങള്‍ വഴിയിനി കോണ്ടം വില്‍പ്പനയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ വഴി കോണ്ടം വില്‍പ്പനയ്‌ക്ക്‌ ആരോഗ്യവകുപ്പ്‌ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്‌.

ഇതോടെ സ്വാശ്രയ സംഘങ്ങളെ പഞ്ചായത്ത്‌ തോറും ബിസിനസ്‌ പങ്കാളികളെന്ന ലേബലില്‍ പ്രവര്‍ത്തനത്തിനിറക്കുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്‌. മുമ്പ്‌ കുടുംബശ്രീയെ കൈരളി ചാനലിലെ മായാവി സീരിയല്‍ കാണാനുളള കണ്ണട വില്‍പ്പനയ്‌ക്കും ചില സ്വകാര്യ നെറ്റ്‌ വര്‍ക്ക്‌ വ്യാപാരങ്ങള്‍ക്കും ഉപയോഗിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

ലൈംഗിക വിദ്യാഭ്യാസം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനം വന്നതിനു പിറകേയാണ്‌ ആരോഗ്യവകുപ്പും സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷനും മുന്‍കൈയെടുത്ത്‌ പഞ്ചായത്തിലെ സ്വാശ്രയ സംഘങ്ങള്‍ വഴി കോണ്ടം വിതരണത്തിന്‌ ശ്രമിക്കുന്നത്‌.

ഓരോ പ്രദേശത്തും നിലവിലുളള അംഗന്‍വാടി, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രോഗപ്രതിരോധ ചികിത്സകളും ബോധവത്‌കരണ ക്ലാസുകളും നടത്തുന്നതോടൊപ്പം സ്‌ത്രീരോഗം, കൗമാര ലൈംഗിക വൈകല്യ നിവാരണ ക്ലാസുകള്‍ തുടങ്ങി പ്രാദേശികതലത്തില്‍ സംശയ നിവാരണ കേന്ദ്രങ്ങളും ആരോഗ്യവകുപ്പ്‌ ആലോചിച്ചുവരുന്നതായാണ്‌ അറിവ്‌.

പല കന്പനികളും ഉന്നത ഹോട്ടലില്‍ ഭക്ഷണമൊരുക്കി അയല്‍കുട്ട പ്രവര്‍ത്തകരെ ക്ഷണിച്ചു വരുത്തുന്നു. പിന്നീട് ഇവരെ ലാഭക്കച്ചവടങ്ങള്‍ പഠിപ്പിച്ച് കന്പനി ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്കിറക്കുന്നു. ഇതേത്തുടര്‍ന്ന് ഇവരെ വെറും കച്ചവടചരക്കുകളാക്കി മാറ്റുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഒരു മാസം മുന്‍പ് കരുനാഗപ്പളളി താലൂക്കിലെ ചില പഞ്ചായത്ത് ഹാളുകളില്‍ ഒരു സ്വകാര്യ നെറ്റ് വര്‍ക്ക് കന്പനി അയല്‍ക്കൂട്ട പ്രവര്‍ത്തകരെ കത്തയച്ച് വിളിച്ചുവരുത്തിയിരുന്നു. അധികൃതര്‍ അറിയാതെയായിരുന്നു ഈ നടപടി. ഇവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളും രണ്ട് ഫോട്ടോകളും വാങ്ങിക്കൊണ്ടിരിക്കെ വാര്‍ത്താലേഖകരെ കണ്ട് കന്പനിക്കാര്‍ സ്ഥലം വിട്ടത് വിവാദം സൃഷ്ടിച്ചിരുന്നു.

ആംവെ, ആര്‍എംപി, കോണ്ടം, ഇന്‍ഷ്വറന്‍സ്‌ തുടങ്ങിയ ബിസിനസ്‌ കണ്ണികളിലെ തലവന്‍മാരാണ്‌ കുടുംബശ്രീയിലെ പല ഉദ്യോഗസ്ഥരും. ഇത്തരം ബിസിനസുകള്‍ സുരക്ഷിതമായി നടത്തുന്നു ചില ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശമാണ് കുടുംബശ്രീ വഴിയുളള കോണ്ടം വിതരണത്തിന് പ്രേരണയായതെന്ന് പറയുന്നു. നേരത്തേ സിവില്‍ സപ്ലൈസ്‌ വഴി റേഷന്‍ കടകളിലൂടെ കാര്‍ഡ്‌ ഒന്നിന്‌ 15 എന്ന തോതില്‍ മാസത്തില്‍ കോണ്ടം നല്‍കാന്‍ പദ്ധതി ആവിഷ്‌കരിച്ചത്‌ നടപ്പാക്കിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X