Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍

മലപ്പുറം: മലബാര്‍ സ്പെഷല്‍ പോലീസിന്‍റെ ക്യാംപുകളില്‍ ചില ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ വ്യാപകമായ ഭൂമി കൈയ്യേറ്റം.

കഴിഞ്ഞ 20 വര്‍ഷത്തിനിടയിലാണ്‌ കൈയ്യേറ്റം നടന്നതായി പറയുന്നത്‌. എംഎസ്പിയുടെ മലപ്പുറത്തെ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ സ്ഥിതി ചെയ്യുന്ന ഭൂമിയും കൈയ്യേറിയിട്ടുണ്ട്‌. എംഎസ്പി യുടെ അരീക്കോട്‌ , പാണ്ടിക്കാട്‌ , കോഴിച്ചിന ക്യാംപുകളിലും വ്യാപകമായ കൈയ്യേറ്റം നടന്നിട്ടുണ്ട്‌.

പല സ്ഥലത്തും കൈയ്യേറ്റക്കാര്‍ക്ക്‌ റോഡ്‌ നിര്‍മ്മിക്കാനും പോലീസ്‌ ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നിട്ടുണ്ട്‌. അരീക്കോട്‌ ക്യാംപിലെ കൈയ്യേറ്റത്തിന്‌ ഏറെ പഴക്കമില്ല. എംഎസ്പി യുടെ ഭൂമി പല പ്രാവശ്യം റീസര്‍വ്വേ നടത്തിയിട്ടുണ്ട്‌.

ഓരോ പ്രാവശ്യവും ഭൂമി റീസര്‍വ്വേ നടത്തുന്പോള്‍ അളവില്‍ കുറവ്‌ വരാറുണ്ട്‌. റവന്യൂ ഉദ്യോഗസ്ഥരും ചില പൊലീസ്‌ ഉദ്യോഗസ്ഥരും കൈയ്യേറ്റക്കാരും തമ്മിലുളള ഒത്തുകളി മൂലം ഈ വിവരം പുറത്തറിയാറില്ല.

ഭൂമികൈയ്യേറ്റം വ്യാപകമായതോടെ ഈ ക്യാംപുകളില്‍ പോലീസുകാരുടെ പരിശീലനം വരെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. എംഎസ്പി യുടെ മലപ്പുറം മേല്‍മുറിയിലെ ഫയറിംഗ്‌ റേഞ്ച്‌ ഏഷ്യയിലെ തന്നെ മികച്ച ഫയറിംഗ്‌ റേഞ്ചുകളില്‍ ഒന്നായിരുന്നു. 50 മുതല്‍ 600 യാര്‍ഡ്സ്‌ വരെ ഫയറിംഗ്‌ പരിശീലനം നല്‍കാന്‍ മേല്‍മുറിയില്‍ സൗകര്യമുണ്ടായിരുന്നു. പോലീസിന്‍റെ ഗ്രനേഡ്‌ പരിശീലനം പോലും മേല്‍മുറിയില്‍ വച്ചായിരുന്നു നടന്നിരുന്നത്‌.

എന്നാല്‍ മൂന്നു ഭാഗത്തു നിന്നുമുളള ഭൂമി കയ്യേറ്റം വ്യാപകമായതോടെ മേല്‍മുറിയിലെ ഫയറിംഗ്‌ പരിശീലനം പ്രയാസമായി തീര്‍ന്നു. മുന്‍പ്‌ 600 യാര്‍ഡ്സ്‌ വരെ ഫയറിംഗ്‌ നടത്തിയ സ്ഥാനത്തിപ്പോള്‍ 300 യാര്‍ഡ്സ്‌ പോലും വെടിയുതിര്‍ക്കാന്‍ കഴിയാതായി. ഫയറിംഗ്‌ റേഞ്ചിന്‌ പുറമേ ക്യാംപിലും വ്യാപകമായ കൈയ്യേറ്റം നടന്നിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+