ആറ്റിങ്ങല്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍ക്ക് അവാര്‍ഡ്
തിരുവനന്തപുരം: മാലന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രത്യേക അവാര്‍ഡിന് ആറ്റിങ്ങല്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍ അര്‍ഹമായതായി ആരോഗ്യ മന്ത്രി പി.കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മാനമായി ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയ്‌ക്ക് മൂന്നു ലക്ഷം രൂപയും കൊയിലാണ്ടി മുനിസിപ്പാലിറ്റിയ്‌ക്ക്‌് രണ്ട് ലക്ഷം രൂപയും ലഭിയ്‌ക്കും.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പതിവ്‌പോലെ നല്‍കുന്ന അവാര്‍ഡില്‍ ഒന്നും രണ്ടും സ്ഥാനത്തിന് ആരും അര്‍ഹരാകാത്തതിനെത്തുടര്‍ന്നാണ് പ്രത്യേക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്ന് മന്ത്രി അറിയിച്ചു.
ആശുപത്രികള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് സ്വകാര്യമേഖലയില്‍ ഒരു സ്ഥാപനവും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ മേഖലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയും പാറശാല സര്‍ക്കാര്‍ ആശുപത്രിയും അര്‍ഹത നേടിയിട്ടുണ്ട്. ഇവയ്‌ക്ക് യഥാക്രമം മൂന്നും രണ്ടും ലക്ഷം രൂപവീതം ലഭിക്കും.
വ്യവസായ സ്ഥാപനങ്ങളില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനാണ് ഒന്നാം സ്ഥാനം. ചെറുകിട വ്യവസായങ്ങളില്‍ ഹാരിസണ്‍ കമ്പനിയുടെ കുമ്പഴയിലെ സ്ഥാപനവും കോട്ടയത്തെ മില്‍മ ഡയറിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങക്കഹര്‍ഹമായി. ടൂറിസം മേഖലയിലെ അവാര്‍ഡിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കോട്ടയത്തെ കോക്കനട്ട് ലഗൂണ്‍ ഒന്നാം സ്ഥാനം നേടി.












Click it and Unblock the Notifications