പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍
തിരുവനന്തപുരം: മൂന്നാറിലെ സിപിഐ ഓഫീസ് കെട്ടിടത്തിന്റെ ഭാഗം ദൗത്യസംഘം പൊളിച്ചുനീക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്ന് സിപിഐ നേതാവും എംപിയുമായ പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.
മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റങ്ങള്‍ക്കും പിന്നില്‍ സിപിഐയാണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് സിപിഐ പാര്‍ട്ടികെട്ടിടത്തിന്റെ ഭാഗം പൊളിച്ചു നീക്കിയത്. ഒഴിപ്പിക്കല്‍ സംബന്ധിച്ച് കോട്ടിട്ടയാളും അതിനു മുകളിലുളളയാളും മറുപടി പറയണമെന്നും പന്ന്യന്‍ പറഞ്ഞു.
മൂന്നാര്‍ ദൗത്യസംഘം സമ്മര്‍ദ്ദങ്ങള്‍ക്ക് വശംവദരാകുന്നുവെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്‌മയില്‍ പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘം പക്ഷപാതിത്വം കാണിക്കുന്നു. വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ദൗത്യസംഘം മടി കാണിക്കുന്നു.
പുഴ കൈയ്യേറ്റങ്ങള്‍ക്കെതിരെ ഇവര്‍ കണ്ണടയ്‌ക്കുകയാണ്. നിഷ്‌പക്ഷവും നീതിപൂര്‍വകവുമായ പ്രവര്‍ത്തനമല്ല ദൗത്യസംഘം കാഴ്‌ച വയ്‌ക്കുന്നത്. ചിലരെ ചില കസേരകളില്‍ ഇരുത്തിയെന്നു കരുതി എന്തും ചെയ്യാമെന്നു കരുതേണ്ടെന്നും ഇസ്‌മയില്‍ പറഞ്ഞു.












Click it and Unblock the Notifications