കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: കൊച്ചുമകനു ചോറൂണു നടത്തിയതിനു പുണ്യാഹം നടത്തിയതിനെതിരെ വയലാര്‍ രവിയോ മകനോ പരാതി കിട്ടിയാല്‍ തന്ത്രിയെയും പുണ്യാഹം നടത്തിയവരെയും പ്രോസിക്യൂട്ട്‌ ചെയ്യാമെന്ന് സഹകരണ മന്ത്രി ജി. സുധാകരന്‍.

ഹിന്ദുവായി ജനിച്ചവരാണു രവിയും മകനും. അവര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള നിയമപരമായ അവകാശമുണ്ട്‌. പരാതി ലഭിച്ചാല്‍ തന്ത്രിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിനു സര്‍ക്കാര്‍ നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തും.

രവിയുടെ മകനും കൊച്ചുമകനും രേഖകളില്‍ ഹിന്ദുവാണെങ്കില്‍ 1936ലെ ക്ഷേത്രപ്രവേശന നിയമത്തിന്റെ ലംഘനമാണു തന്ത്രിയും പുണ്യാഹം നടത്തിയവരും ചെയ്‌തത്‌. നിയമം കയ്യേറുകയാണ് മന്ത്രി ചേന്നാസ് നന്പൂതരി ചെയ്തത്- മന്ത്രി ചൂണ്ടിക്കാട്ടി.

ജാതിവ്യവസ്ഥ വീണ്ടും കൊണ്ടുവരാനുള്ള ശ്രമമാണ് ഇവര്‍ ചെയ്‌തത്‌. ഇത്‌ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്‌. തന്ത്രിമാര്‍ ഹിന്ദുവാണെന്ന്‌ ആരു പറഞ്ഞു. അത്‌ ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ടോ - സുധാകരന്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X