Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതി കിട്ടിയാല് തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാം- സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇതു വരെ 669.38 ഏക്കര്‍ റവന്യു ഭൂമി ഏറ്റെടുത്തതായി റവന്യു വകുപ്പ്‌ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു. 2774 കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും മന്ത്രി പറഞ്ഞു.

ഇത്‌ ഇതുവരെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവയാണ്‌. ഇടുക്കിയില്‍ മാത്രം 445.45 ഏക്കര്‍ ഭൂമിയാണ്‌ തിരിച്ചുപിടിച്ചത്‌. കൈയ്യേറ്റക്കാര്‍ക്കെതിരെയുളള നിലപാടില്‍ അയവു വരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

മറയൂരിനടുത്ത്‌ കീഴാന്തൂര്‍ വില്ലേജിലെ 10,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയത്‌ ഏറ്റെടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. അടുത്ത ബുധനാഴ്‌ച ഈ ഭൂമി ഏറ്റെടുക്കാനുളള നടപടി തുടങ്ങും. കൈയ്യേറ്റക്കാരോട്‌ ബുധനാഴ്‌ചയ്‌ക്കു മുമ്പ്‌ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ്‌ നോട്ടീസ നല്‍കുക. ഇല്ലെങ്കില്‍ വ്യാഴാഴ്‌ച കൈയ്യേറ്റവസ്‌തു ഒഴിപ്പിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കൈയേറ്റക്കാരില്‍ നിന്ന്‌ പിടിച്ചെടുത്ത 669.38 ഏക്കര്‍ ഭൂമി പുതുതായി ആരംഭിച്ച ലാന്‍ഡ്‌ ബാങ്കില്‍ നിക്ഷേപിച്ച്‌ സംരക്ഷിക്കും. റവന്യൂ വകുപ്പിന്‍റെ കീഴില്‍ ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും ഭൂമിയുടെ സംരക്ഷണച്ചുമതല.

താലൂക്കുകളില്‍ തഹസില്‍ദാര്‍മാരും വില്ലേജുകളില്‍ വില്ലേജോഫീസര്‍മാരും ഈ ഭൂമിയുടെ എസ്റ്റേറ്റ്‌ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഇനി ഓരോ വില്ലേജിലുമുള്ള സര്‍ക്കാര്‍ ഭൂമിയുടെ വിവരം വില്ലേജോഫീസുകളിലേയും താലൂക്കോഫീസുകളിലെയും പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കും.

സര്‍ക്കാര്‍ ഭൂമിയില്‍ ബോര്‍ഡ്‌ വെച്ച്‌ പരസ്യപ്പെടുത്തുകയും ചെയ്യും. ഓരോ മാസവും വില്ലേജോഫീസര്‍ രേഖകള്‍ പരിശോധിച്ച്‌ തഹസില്‍ദാര്‍മാര്‍ക്ക്‌ നല്‍കും. തഹസില്‍ദാര്‍മാര്‍ കളക്ടര്‍മാര്‍ക്കും നല്‍കണം. കളക്ടര്‍മാര്‍ ലാന്‍റ് റവന്യൂകമ്മീഷണര്‍ക്ക്‌ വിവരം നല്‍കും. ഭൂമിയുടെ വിസ്തീര്‍ണം, സര്‍വേനമ്പര്‍ തുടങ്ങിയവയെല്ലാം തന്നെ വസ്തുവില്‍ സ്ഥാപിക്കുന്ന ബോര്‍ഡില്‍ കാണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്ന ഭൂമി ഭൂരഹിതര്‍ക്കും വിതരണം ചെയ്യും. അതിന്‌ പുറമേ സര്‍ക്കാരിന്‍റെ പൊതു ആവശ്യത്തിനും വിനിയോഗിക്കും. നദീതീരത്തും കായലോരത്തും നിന്നും വീണ്ടെടുത്ത ഭൂമി അതേപടി നിലനിര്‍ത്തും. രക്തസാക്ഷിമണ്ഡപങ്ങള്‍, മഹാന്‍മാരായ നേതാക്കളുടെ സ്മാരക സ്തൂപങ്ങള്‍, കൊച്ചുകച്ചവടക്കാര്‍, പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിക്കുന്നവര്‍ എന്നിവരെ ഒഴിപ്പിക്കുകയില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+