Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം വിവാദം: സിപിഎം ഇടപെട്ടു

തിരുവനന്തപുരം: അഴിമതിയുടെ പേരില്‍ മുന്‍ ബോര്‍ഡിനെ പുറത്താക്കി പുതിയ ദേവസ്വം നിയമം കൊണ്ടുവന്ന്‌ രൂപവത്‌കരിച്ച തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ അംഗങ്ങളും പ്രസിഡന്റും ചേരിതിരിഞ്ഞ്‌ അടി തുടങ്ങി.

ഇതോടെ പ്രതിസന്ധി രൂക്ഷമായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ ഭരണസമിതിയുടെ പ്രവര്‍ത്തനത്തില്‍ നിയമാനുസൃതം ധൈര്യമായി മുന്നോട്ടുപോകാന്‍ ബോര്‍ഡ്‌ പ്രസിഡന്റ്‌ സി.കെ ഗുപ്‌തനു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ നിര്‍ദേശം നല്‍കി.

ബോര്‍ഡംഗങ്ങളായ പി. നാരായണന്റേയും സുമതിക്കുട്ടിയമ്മയുടേയും നടപടികള്‍ ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും ദേവസ്വംബോര്‍ഡിന്റെ നിയമങ്ങള്‍ക്കും തീര്‍ത്തും വിരുദ്ധമാണെന്നും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കൊപ്പം യോജിച്ചുപോകാന്‍ നിവൃത്തിയില്ലാത്തതിനാല്‍ രാജിവയ്‌ക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സി.കെ ഗുപ്‌തന്‍ സിപിഎം നേതൃത്വത്തോട്‌ രേഖാമൂലം അഭ്യര്‍ഥിച്ചത്‌.

ഇതിനുമറുപടിയായാണ്‌ നിയമം അനുവദിക്കാത്ത യാതൊരു സൗജന്യവും ആര്‍ക്കും നല്‍കരുതെന്നും ദേവസ്വം ബോര്‍ഡിന്റെ മുന്‍ഭരണസമിതിയുടെ അഴിമതി നിറഞ്ഞ ഭരണത്തില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമായ നിലയിലുളള പ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴത്തെ ബോര്‍ഡിന്‌ കഴിയേണ്ടതുണ്ടെന്നും സിപിഎം നേതൃത്വം പ്രസിഡന്റിനെ അറിയിച്ചത്‌.

കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായും തികച്ചും നിയമവിധേയമായും ചുമതലകള്‍ ധീരമായി നിര്‍വഹിച്ചുകൊളളാനും സിപിഎം നേതൃത്വം ഗുപ്‌തനെ അറിയിച്ചു. രണ്ടാഴ്‌ച മുമ്പു മാത്രം അധികാരമേറ്റ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ ഭരണസമിതിയില്‍ അന്നുമുതല്‍ പ്രസിഡന്റ്‌ സി.കെ ഗുപ്‌തന്‍ ഒരു ഭാഗത്തും അംഗങ്ങളായ പി. നാരായണന്‍, സുമതിക്കുട്ടിയമ്മ എന്നിവര്‍ കൂറുമുന്നണിയായി മറുഭാഗത്തും നിലയുറപ്പിച്ചിരിക്കുകയാണ്‌.

ബോര്‍ഡംഗങ്ങള്‍ക്ക്‌ സ്ഥിരം ഔദ്യോഗിക വാഹനവും ഔദ്യോഗിക വസതിയും നല്‍കാന്‍ പാടില്ലെന്ന പുതിയ ദേവസ്വം നിയമം നാരായണനും സുമതിക്കുട്ടിയമ്മയും അംഗീകരിക്കുന്നില്ല. ദിവസവും 600 രൂപ വീതം വാടകയുളള ഹോട്ടല്‍മുറികളിലാണ്‌ ഇവര്‍ താമസിക്കുന്നത്‌. ബോര്‍ഡുവക രണ്ടു കാറുകള്‍ അനധികൃതമായി ഇവര്‍ എടുത്തുകൊണ്ടുപോയത്‌. ഇത്‌ വിജിലന്‍സ്‌ എസ്‌പി ഇടപെട്ടു പിടിച്ചെടുത്ത്‌ ഡ്രൈവര്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്‌തു.

സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റികളുടെ ചെയര്‍മാന്‍ ദേവസ്വംബോര്‍ഡ്‌ പ്രസിസന്റായിരിക്കണം എന്ന നിയമം മറികടന്ന്‌ നാരായണനും സുമതിക്കുട്ടിയമ്മയും രണ്ടു സ്റ്റാന്റിംഗ്‌ കമ്മിറ്റികള്‍ പങ്കിട്ടെടുത്തു, കഴിഞ്ഞ ഞായറാഴ്‌ച ശബരിമല സന്നിധാനത്തുചെന്ന്‌ 50 ടിന്‍ അരവണയും 50 പായ്‌ക്കറ്റ്‌ ഉണ്ണിയപ്പവും നാരായണന്‍ സൗജന്യമായി കൈവശപ്പെടുത്തി എന്നു തുടങ്ങി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ തന്നെ അധികാരദുര്‍വിനിയോഗത്തിന്റെ കഥകള്‍ മാത്രമാണ്‌ പി.നാരായണനും സുമതിക്കുട്ടിയമ്മയ്‌ക്കും എതിരെ വ്യാപകമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നത്‌.

നിയമം മനസ്സിലാക്കി എല്ലാവരും പ്രവര്‍ത്തിച്ചാല്‍ തീരുന്നതേയുളളൂ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയിലെ പ്രശ്‌നങ്ങളെന്നാണ്‌ മന്ത്രി ജി. സുധാകരന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+