ഗുരുവായൂരില്‍ ഒരു ആനയെ കൂടി നടയ്ക്കിരുത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ആനയെ കൂടി നടയ്ക്കിരുത്തി. ഇതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആനകളുടെ എണ്ണം 64 ആയി.
ബാഗ്ലൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ആന്തമാനില്‍ നിന്നുള്ള 16 വയസുള്ള ക്ഷേത്രത്തിന് നല്‍കിയത്. ഞായറാഴ്ച രാവിലെ ശീവേലിക്കു ശേഷം നടയിരുത്തല്‍ ചടങ്ങ് നടന്നു. മേല്‍ശാന്തി മുര്‍ക്കന്നൂര്‍ ഹരി നമ്പൂതിരിയാണ് ചടങ്ങുകള്‍ നടത്തിയത്.
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വി.രതീശന്റെ സാന്നിധ്യത്തില്‍ ക്ഷേത്ര ഊരാളന്‍ ആനയെ സ്വീകരിച്ചു.












Click it and Unblock the Notifications