സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന നോളെജ് സിറ്റി കോഴിക്കോട്ട് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. കിന്‍ഫ്രയുടെ നോളെജ് പാര്‍ക്ക് സ്ഥാപിക്കുന്നതിന്‍റെ രൂപ രേഖ തയാറാക്കുന്നതിന് വ്യവസായ മന്ത്രി എളമരം കരീമിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
കോഴിക്കോട്ട് 100 ഏക്കറിലാണ് നോളെജ് സിറ്റി സ്ഥാപിക്കുക.വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ഐടി അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടിയാണ് നോളെജ് പാര്‍ക്ക് സ്ഥാപിക്കുന്നത്.
ബയോ ടെക്നോളജി വിദഗ്ദ്ധന്‍ പ്രശാന്ത് ബിസ്വാള്‍, ഹിന്ദു പത്രത്തിന്‍റെ ഐ ടി എഡിറ്റര്‍ ആനന്ദ് പാര്‍ത്ഥസാരഥി, ഈ രംഗത്തെ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കോഴിക്കോട്ടെ രാമനാട്ടുകര നോളെജ് പാര്‍ക്ക് സ്ഥാപിക്കാന്‍ അനുയോജ്യമാണെന്നാണ് യോഗത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍.
യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങളെല്ലാം കൂടി ക്രോഡീകരിച്ച് അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഇതിന് ശേഷമായിരിക്കും ഭാവി പരിപാടികളെന്ന് മന്ത്രി എളമരം കരീം അറിയിച്ചു.












Click it and Unblock the Notifications