അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: മൂന്നാറിലെ ദൗത്യസേനയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലേ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഞായറാഴ്ച സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു.
രാവിലെ എം.എന്‍ സ്മാരകത്തില്‍ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ മൂന്നാര്‍ അടക്കമുള്ള വിവാദവിഷയങ്ങളിലെ തുടര്‍ നടപടികള്‍ തീരുമാനിക്കും. സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം തിങ്കളാഴ്ച പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവും ചേരുന്നുണ്ട്.
പാര്‍ട്ടിയെ കയ്യേറ്റക്കാരാക്കി ചിത്രീകരിക്കുന്നതില്‍ കടുത്ത അസന്തുഷ്ടിയാണ് നേതാക്കള്‍ പുറപ്പെടുവിക്കുന്നത്. ഇതിനെതിരെ ശക്തമായ വിലയിരുത്തല്‍ യോഗത്തിനുശേഷമുണ് ടാകുമെന്ന് അറിയുന്നു.
മൂന്നാറിലെ പാര്‍ട്ടി ഓഫീസിന്റെ കവാടം പൊളിച്ചുനീക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇവിടം സന്ദര്‍ശിച്ച പാര്‍ട്ടിനേതാക്കള്‍ കെ.ഇ ഇസ്മയിലും പന്ന്യന്‍ രവീന്ദ്രന്‍ എംപിയും കുറ്റപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ തൊടുത്തുകൊണ് ടാണ് ശനിയാഴ്ച സിപിഐ നേതാക്കള്‍ മൂന്നാറിലെ ഒഴിപ്പിക്കലിനെക്കുറിച്ച് പ്രസ്താവനകള്‍ നടത്തിയത്.
സിപിഎം ഔദ്യോഗിക വിഭാഗത്തിന്റെ അറിവോടെയാണ് സിപിഐ നടപടിയെന്നാണ് ചൂണ് ടികാണിക്കപ്പെടുന്നത്. മൂന്നാര്‍ കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രശ്നത്തില്‍ സിപിഎമ്മുമായി ഉണ് ടായിട്ടുള്ള പ്രശ്നങ്ങളും ചൂടേറിയ ചര്‍ച്ചയ്ക്ക് വിഷയമാകും.












Click it and Unblock the Notifications