ട്രോളിംഗ് നിരോധനം ഒഴിവാക്കാന്‍ ബില്‍
കൊച്ചി: മൂന്നാര്‍ പ്രത്യേക ദൗത്യസംഘത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ കെ.സുരേഷ് കുമാര്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.
മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളില്‍ സിപിഐ അടക്കം ഭരണപക്ഷത്തെ പ്രമുഖ കക്ഷികള്‍ രൂക്ഷ നടത്തിയ വിമര്‍ശനങ്ങളുടെ പശ്ചാതലത്തിലാണ് കൂടിക്കാഴ്ച.
ഇടപെടലൂകള്‍ അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി സുരേഷ് കുമാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആലുവ പാലസില്‍ നടന്ന കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റ് നീണ്ടു നിന്നു. മൂന്നാറിലെ പ്രശ്നങ്ങളില്‍ സിപിഐയുടെ നിലപാടിനെ രാഷ്ട്രീയമായി മാത്രം കാണുന്നുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയതെന്ന് അറിയുന്നു.
ഇത്തരം കാര്യങ്ങള്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് വിവരം.
മൂന്നാര്‍ നഗരത്തിലെ വലിയ കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും അടുത്തയാഴ്ച ഒഴിപ്പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കെ.സുരേഷ് കുമാര്‍ പറഞ്ഞു.
ആരു കയ്യേറ്റം നടത്തിയാലും അത് ഒഴിപ്പിക്കാനാണ് തനിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്തയാഴ്ച മൂന്നാറിലെ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. സിപിഐയുടെ രാഷ്ട്രീയ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു.












Click it and Unblock the Notifications