ട്രോളിംഗ് നിരോധനം ഒഴിവാക്കാന്‍ ബില്‍
കൊച്ചി: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് നിരോധനപരിധിയില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രത്യേക ബില്‍ കൊണ്‌ടുവരും. ഈ മാസം 19 ന് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്നു ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മ അറിയിച്ചു.
ജൂണ്‍ 12 മുതല്‍ ജൂലൈ 15 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രോളിംഗ് നിരോധനത്തില്‍ നിന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കണമെന്നാവശ്യം ഉയര്‍ന്നിരുന്നു.
ഇതിനെത്തുടര്‍ന്ന് കൊച്ചിയില്‍ മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമുണ്ടായത്.












Click it and Unblock the Notifications