മാവേലിക്കരയില്‍ ഹര്‍ത്താല്‍
ദില്ലി: യോഗ്യതാമാനദണ്ഡങ്ങളെല്ലാം ഉണ്ടെങ്കില്‍ത്തന്നെയും സ്ഥാനക്കയറ്റം ജീവനക്കാരന്റെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വിധിച്ചു.
ഭരണഘടനയുടെ പതിനാറാം വകുപ്പനുസരിച്ചാണ് കോടതി വിധി.
സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്പോള്‍ കഴിവിനും യോഗ്യതയ്ക്കുമാകണം പ്രാഥമിക പരിഗണന നല്‍കേണ്ടതെന്ന് ജസ്റ്റിസുമാരായ എസ്.ബി സിന്‍ഹ, സി.കെ താക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുന്പോള്‍ ആരെയും ഒഴിച്ചുനിര്‍ത്താനും പാടില്ല. സ്ഥാനക്കയറ്റത്തിനു പരിഗണിക്കപ്പെടണമെന്ന് ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്ക് മൗലികാവകാശമുണ്ട് കോടതി ചൂണ്ടിക്കാട്ടി.
തന്നെ മറികടന്ന് സഹപ്രവര്‍ത്തകനെ എക്സിക്യുട്ടീവ് എന്‍ജിനിയറായി സ്ഥാനക്കയറ്റം നല്‍കിയ മിസോറാം സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് എസ്.ബി ഭട്ടാചാര്‍ജി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.












Click it and Unblock the Notifications