അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ സെന്‍ട്രല്‍ കെമിക്കല്‍ ലബോറട്ടറിയിലെ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീതയ്‌ക്കും അനലിസ്റ്റ് ചിത്രയ്‌ക്കും തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഈ മാസം എട്ടാം തീയ്യതിയ്‌ക്കു ഇരുവരും മുന്‍പ് കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി ഇവര്‍ ഒളിവിലാണ്. ഇരുവരുടെയും പേരില്‍ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട് സിജെഎം കോടതി പുറപ്പെടുവിച്ചിരുന്നു.
അതേസമയം അഭയകേസില്‍ സിബിഐ നടത്തിയ അന്വേഷണങ്ങളുടെ പുരോഗതി എറണാകുളം സിജെഎം കോടതി തിങ്കളാഴ്‌ച വെളിപ്പെടുത്തും. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി കഴിഞ്ഞ മാസം 28ന് മുദ്രവച്ച കവറില്‍ സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസിന്റെ പുരോഗതി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് നല്‍കിയ ഹര്‍ജിയും, പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ വര്‍ക്ക് ബുക്ക് നശിപ്പിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും.












Click it and Unblock the Notifications