Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ വര്‍ക്ക്‌ രജിസ്റ്റര്‍: സിബിഐ അന്വേഷണത്തിന്‌ ഉത്തരവ്‌

കൊച്ചി: സിസ്‌റ്റര്‍ അഭയകേസില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ വര്‍ക്ക്‌ രജിസ്‌റ്റര്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്താന്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടു.

ഓരോ മൂന്ന്‌ മാസം കൂടുമ്പോഴും കേസിന്റെ പുരോഗതി സീല്‍ ചെയ്‌ത കവറില്‍ കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ ഡോ.സി രാധാകൃഷ്‌ണന്‍, ഫോറന്‍സിക്‌ വിഭാഗം മേധാവി ഡോ.പി ബാബു എന്നിവരെ പ്രതി ചേര്‍ക്കാനും കോടതി ഉത്തരവായി.

കോട്ടയം മെഡിക്കല്‍ കോളെജില്‍ അഭയയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തത്‌ ഡോ. രാധാകൃഷ്‌ണനായിരുന്നു. ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

അഭയ കേസിനു പിന്നില്‍ അദൃശ്യ ശക്‌തികളുണ്ടെന്നും എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി. കേസ്‌ അട്ടിമറിക്കാന്‍ ഇവര്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും കോടതി വെളിപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ഇവര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്‌. ഇവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക്‌ കഴിഞ്ഞിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+