അഭയ വര്‍ക്ക് രജിസ്റ്റര്‍: സിബിഐ അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍ : ഉന്നതരുടെ വിനോദ കേന്ദ്രമായ തൃശൂരിലെ ബാനര്‍ജി ക്ലബ് റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചു.
പട്ടയമോ കൈവശ രേഖയോ ഇല്ലാതെ 99 വര്‍ഷമായി ക്ലബ്ബ് ഭൂമി കൈവശം വച്ചിരിക്കുകയായിരുന്നു. ക്ലബ്ബ് ഒഴിയാനായി ഞായറാഴ്‌ച വൈകീട്ട് നാലര മണിവരെയായിരുന്ന സമയം അനുവദിച്ചിരുന്നത്. തിങ്കളാഴ്‌ച രാവിലെ ഒന്‍പതരയോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നത്.
തടസ്സങ്ങളൊന്നുമില്ലാതെ അധികൃതര്‍ നടപടി പൂര്‍ത്തിയാക്കുകയായിരുന്നു. താക്കോല്‍ ക്ലബ്ബ് ഭാരവാഹികള്‍ തന്നെ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഈ ഭൂമിക്ക് 20 കോടിയെങ്കിലും മതിപ്പുവിലയുണ്ട്.
1999ല്‍ ക്ലബ്ബ് ഒഴിപ്പിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും അന്ന് അധികൃതര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സ്റ്റേ വാങ്ങുകയായിരുന്നു.












Click it and Unblock the Notifications