Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിലെ പുണ്യാഹം പ്രാകൃതമെന്ന് വി.എസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ എല്ലാവര്‍ക്കും പ്രവേശനം നല്‍കാന്‍ ക്ഷേത്രം അധികാരികള്‍ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. ഗുരുവായൂരില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പേരക്കുട്ടിയുടെ ചോറൂണുമായി ബന്ധപ്പെട്ട്‌ പുണ്യാഹം നടത്തിയ നടപടി പ്രാകൃതമാണെന്നും വി.എസ് പറഞ്ഞു.

തന്ത്രികള്‍ മൗലിക പ്രസ്‌താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ക്ഷേത്രവക്താക്കള്‍ക്ക്‌ പുനര്‍വിചിന്തനത്തിനുള്ള അവസാന അവസരമാണ്‌ ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ സ്‌മാരക കവാടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുണ്യാഹം പോലുളള സംഭവങ്ങള്‍ കേരളത്തിനുമാത്രമല്ല, ഇന്ത്യയ്ക്കാകെ അപമാനമാണ്. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയത്‌ പരാമര്‍ശിച്ചാണ്‌ മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

തന്ത്രി ചേന്നാസ്‌ രാമന്‍ നന്പൂതുരുപ്പാടിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പുണ്യാഹം നടത്തിയത്‌. വയലാര്‍ രവിയുടെ ഭാര്യ മേഴ്സി രവി അഹിന്ദുവായതിനാല്‍ മകന്‍ രവികൃഷ്ണയും അഹിന്ദുവാണെന്ന തീരുമാനത്തിലായിരുന്നു പുണ്യാഹം. ഏഴു വര്‍ഷം മുമ്പ്‌ വിവാഹസമയത്ത്‌ രവികൃഷ്ണ ഗുരുവായൂറ്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്‌ പുണ്യാഹം നടത്തിയതു വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+