മാവേലിക്കരയില്‍ ഹര്‍ത്താല്‍
ആലപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റടക്കം രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ച് മാവേലിക്കരയില്‍ സിപിഎം ഹര്‍ത്താല്‍. വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് ജി.അജയകുമാറിനെയും ഒപ്പമുണ്ടായിരുന്ന ഉണ്ണിയെയും ഒരുസംഘമാളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി 10.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴി കുറത്തികാട് അനാഥാലയ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ഉണ്ണിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും അജയകുമാറിനെ മാവേലിക്കരയിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.












Click it and Unblock the Notifications