Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്

കൊല്ലം: ജില്ലയുടെ തീരപ്രദേശങ്ങളില്‍ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണം തിങ്കളാഴ്ച കൂടുതല്‍ രൂക്ഷമായി. തീരദേശമേഖലയിലെ താന്നി, എഴുപുറം, ഇരവിപുരം, കൊല്ലം ബീച്ച്‌ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ കടലാക്രമണം ശക്തമായിട്ടുള്ളത്‌.

ഇപ്രദേശങ്ങളില്‍ പലയിടത്തും കടല്‍ഭിത്തി തകര്‍ന്ന്‌ വെള്ളം കരയിലേക്ക്‌ അടിച്ചുകയറുകയാണ്‌. ചില സ്ഥലങ്ങളില്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

ഇവിടങ്ങളില്‍ നിന്നും ആളുകളെ സമീപത്തെ സ്‌കൂളുകളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്‌. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലയിടത്തും കരിങ്കല്ലുപയോഗിച്ചുള്ള കടല്‍ഭിത്തിയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയില്‍ സുനാമി നാശം വിതച്ച സ്ഥലങ്ങളിലാണ്‌ ഇത്തവണ കടലാക്രമണം ശക്തമായിരിക്കുന്നത്‌. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തറയില്‍ കടവ്‌, പെരുന്പളളി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കടല്‍കയറ്റം കൂടുതലും. 20 വീടുകളില്‍ വെളളം കയറി.

വലിയ അഴീക്കല്‍റോഡില്‍ വെളളം കയറി ഗതാഗതം മുടങ്ങി. കടലാക്രമണത്തില്‍ നാശം സംഭവിച്ചതിനാല്‍ ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+