Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിന് വീഴ്ച പറ്റിയെന്ന് മന്ത്രി

കോഴിക്കോട്‌: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയെ എസ്‌ഐഒ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന ആഴ്ചവട്ടം ഗവ.എല്‍.പി.സ്‌കൂളിനു മുന്നില്‍വച്ചാണ് നാല്‍പ്പതോളം വരുന്ന പ്രവര്‍ത്തകര്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചത്. ഇവരെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ നീക്കി. വിദ്യാഭ്യാസവകുപ്പ്‌ മലബാറിനോട്‌ അവഗണനകാട്ടുന്നു എന്നാരോപിച്ചായിരുന്നു ഐഎസ്ഒക്കാര്‍ മന്ത്രിയെ തടയാന് ശ്രമിച്ചത്.

അതേ സമയം ഇക്കാര്യത്തില്‍ ഇന്‍‌ന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസിന് വേണ്ട രീതിയില്‍ പ്രവര്‍ത്തികാനായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്ന വേദിയില്‍ എസ്.ഐ.ഒ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.ഇതേപ്പറ്റി സംസ്ഥാന ഇന്റലിജന്‍സ് നേതൃത്വം മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും ഇവരെ ഇവരെ നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ഇതിനെ ഗുരുതരമായ വിഴ്ചയായാണ് കാണുന്നത്. ഇക്കാര്യം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+