Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്

കൊച്ചി: നിര്‍മാതാക്കളുടെ നിഷേധാത്മക നടപടിയില്‍ പ്രതിഷേധിച്ച്‌ മാക്‌ടാ പ്രവര്‍ത്തകര്‍ എറണാകുളത്ത്‌ ഫിലിം ചേംബറിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

യൂണിറ്റ്‌ ബോയ്‌സിന്റെയും പ്രൊഡക്ഷന്‍ ഡ്രൈവേഴ്‌സിന്റെയും നേതൃത്വത്തിലാണ്‌ സത്യാഗ്രഹം. മാക്‌ടയിലെ 18 യുണിയനുകളുടെയും പ്രതിനിധികള്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഡ്രൈവര്‍, ലൈറ്റ്‌ ബോയ്‌ തുടങ്ങിയവര്‍ക്ക്‌ വര്‍ധിപ്പിച്ച ബാറ്റ നല്‌കുക,സിബി മലയിലിനെതിരെയുള്ള ഉപരോധം പിന്‍വലിക്കുക, പബ്ലിസിറ്റി ക്ലിയറന്‍സിന്റെ പേരില്‍ പീഡിപ്പിക്കുന്നത്‌ അവസാനിപ്പിക്കുക, തമ്പികണ്ണന്താനം,ബൈജു കൊട്ടാരക്കര എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, സാമ്പത്തിക ചെലവിന്റെ മുഴുവന്‍ ഉത്തരവാദിത്വം സംവിധായകന്റെ തലയില്‍ കെട്ടിവക്കുന്ന രീതിയിലുള്ള കരാര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാക്‌ടാ സത്യാഗ്രഹം.

രാവിലെ 11ന്‌ സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ പ്രസിഡന്റ്‌ കബീര്‍, എഴുത്തുകാരുടെ സംഘടനാ നേതാവ്‌ കെ.ബി.ഉണ്ണികൃഷ്‌ണന്‍, ഡ്രൈവേഴ്‌സ്‌ യൂണിയന്റെ പ്രസാദ്‌, ഔട്ട്‌ ഡോര്‍ യൂണിറ്റിന്റെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിനിടെ നിലവിലുള്ള സാഹചര്യം വിലയിരുത്തി അനന്തര നടപടികള്‍ കൈക്കൊള്ളുന്നതിനായി നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംയുക്ത യോഗം വൈകീട്ട്‌ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+