Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവേലിക്കരയില്‍ ഹര്‍ത്താല്‍

തിരുവനന്തപുരം: രണ്ടുമാസത്തെ മധ്യവേനലവധിക്ക്‌ ശേഷം കുട്ടികള്‍ സ്കൂളിലേക്ക്‌. സംസ്ഥാനത്തൊട്ടാകെ നാലരലക്ഷം കുരുന്നുകളാണ്‌ ആദ്യമായി അറിവിന്‍റെ വെളിച്ചത്തിലേക്ക്‌ കാലെടുത്ത്‌ വയ്ക്കുന്നത്‌. വിപുലമായ പ്രവേശനോത്സവം സംഘടിപ്പിച്ചാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ കുട്ടികളെ വരവേറ്റത്‌.

ഇത്തവണ പ്ലസ്‌ ടുതലം വരെയുള്ള കുട്ടികളെ പ്രവേശനോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.മണ്‍സൂണ്‍ നേരത്തെ തന്നെ വരവറിയിച്ചെങ്കിലും ഇത്തവണ സ്കൂള്‍ തുറപ്പിന്‌ മഴ എത്തിയില്ല.

മുന്‍കൊല്ലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പ്ലസ്‌ടുവരെയുള്ള ക്ലാസുകളില്‍ ഇത്തവണ പ്രവേശനോത്സവം ഉണ്‌ട്‌. ഇതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കോഴിക്കോട്ട്‌ ആഴ്ചവട്ടം ഹൈസ്കൂളില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി നിര്‍വ്വഹിച്ചു.

200 അധ്യയന ദിവസങ്ങള്‍ നിര്‍ബന്ധമായും ഇത്തവണ ഉണാണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 10 ശനിയാഴ്ചകള്‍ ഇത്തവണ പ്രവൃത്തിദിനങ്ങളാണ്‌. 200 അധ്യയനദിവസങ്ങള്‍ തികയ്ക്കുന്നതിന്‍റെ ഭാഗമായാണിത്‌.

ആറാമത്തെ പ്രവൃത്തിദിവസം വിദ്യാര്‍ഥികളുടെ പ്രാഥമിക കണക്കെടുപ്പു നടത്തും. മാസാവസാനം അന്തിമ കണക്കെടുപ്പുണ്ടാവും. എയ്ഡഡ്‌ മേഖലയില്‍ കൃത്രിമ ഡിവിഷന്‍ വര്‍ധനയ്ക്കു ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്നു വിദ്യാഭ്യാസമന്ത്രി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

പകര്‍ച്ചപ്പനി നിലനില്‍ക്കുന്ന കോട്ടയം, ഇടുക്കി, ജില്ലകളിലെ ഏതാനും പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക്‌ മൂന്ന്‌ ദിവസം കൂടി അവധി നല്‍കിയിട്ടുണ്‌ട്‌. ബുധനാഴ്‌ചയാണ്‌ ഇവിടെ ക്ലാസുകള്‍ ആരംഭിക്കുക. പനി രൂക്ഷമായ പത്തനംതിട്ടയില്‍ വെള്ളിയാഴ്‌ചയാണ് ക്ലാസുകള്‍ തുടങ്ങുക.

പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.പുസ്തകം വിതരണം ചെയ്യുന്നതില്‍ കാലതാമസം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു. സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്നാണു പൊതുവെ വിലയിരുത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+