മുറി പൂട്ടി, ദേവസ്വം ബോര്‍ഡ് അംഗം സത്യാഗ്രഹത്തില്‍
പനാജി: 40 അംഗ നിയമസഭയില്‍ എല്ലാ മണ്ഡലങ്ങളിലെയും ഫലം പ്രഖ്യാപിച്ചപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല
വോട്ടെടുപ്പു നടന്ന 40 സീറ്റുകളില്‍ 19 സീറ്റ് നേടിയ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് മുന്നില്‍. 14 സീറ്റില്‍ വിജയിച്ച ബിജെപിയാണ് തൊട്ടുപിന്നില്‍.
എട്ടിടത്ത് ചെറുകക്ഷികളും സ്വതന്ത്രരുമാണു വിജയിച്ചത്. ഇവരുടെ നിലപാടുകള്‍ മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകും.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെ പൊരിം മണ്‌ഡലത്തില്‍നിന്നു വിജയിച്ചു. ബിജെപിയുടെ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരികര്‍ പനാജി മണ്‌ഡലത്തില്‍നിന്ന് 1,444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയുടെ തന്നെ വിജയ് പായ് കോട് കോനകോനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 226 വോട്ടിനു പരാജയപ്പെടുത്തി.
ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്‍സിപി സ്ഥാനാര്‍ഥിയോട് വാസ്‌കോ ഡ ഗാമ മണ്‌ഡലത്തില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് മന്ത്രി ദിഗംബര്‍ കാമത് മഡ്‌ഗാവില്‍ 2,186 വോട്ടിനു വിജയിച്ചു.
അവസാനത്തെ കക്ഷിനില
വോട്ടെടുപ്പു നടന്നത്- 40
ലീഡ് അറിവായത്- 40
കോണ്‍ഗ്രസ്-എന്‍.സി.പി- 19
ബി.ജെ.പി -14
മറ്റുള്ളവര്‍- 7












Click it and Unblock the Notifications