കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം

  • By Staff
Google Oneindia Malayalam News

പനാജി: ഗോവ തിരഞ്ഞെടുപ്പിണ്റ്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലം വരുമ്പോള്‍ കോണ്‍ഗ്രസ്‌ എന്‍സിപി സഖ്യം മുന്നിട്ടു നില്‍ക്കുന്നു.

കോണ്‍ഗ്രസ്‌ 12 സീറ്റിലും ബി.ജെ.പി ആറ്‌ സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ്‌-എന്‍.സി.പി സഖ്യം 14 സീറ്റിലും ഏഴ്‌ സീറ്റില്‍ ബി.ജെ.പി യും ഇപ്പോള്‍ മുന്നിലാണ്‌. ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മനോഹര്‍ പരീഖര്‍ പനാജിയില്‍ നിന്ന് വിജയിച്ചു.

ബി.ജെ.പിയുടെ ലക്ഷ്‌മികാന്ത്‌ പര്‍സേക്കര്‍, കോണ്‍ഗ്രസിണ്റ്റെ രവി നായിക്ക്‌ എന്നിവരും വിജയിച്ചു. 40 അംഗ നിയമസഭയിലേക്ക്‌ 202 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരിച്ചത്‌. ഗോവ നിയമസഭയിലേക്ക്‌ നടക്കുന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പാണിത്‌.

ജൂണ്‍ 11 നു മുമ്പ്‌ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 66 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസും ബി.ജെ.പി യും തമ്മിലാണ്‌ പ്രധാന മത്സരം.

വോട്ടെടുപ്പ്‌ പൊതുവെ സമാധാനപരമായിരുന്നു. ഇലക്ട്രോണിക്‌ വോട്ടിങ്ങ്‌ യന്ത്രം ഉപയോഗിച്ചായിരുന്നു മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ്‌ നടന്നത്‌. മുഴുവന്‍ ഫലങ്ങളും ഉച്ചയോടെ അറിയാനാകും. കോണ്‍ഗ്രസ്‌ - എന്‍.സി.പി മുന്നണിയും ബി.ജെ.പിയുമാണ്‌ തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികള്‍.

കക്ഷിനില ചുവടെ

വോട്ടെടുപ്പു നടന്നത്‌- 40

ലീഡ്‌ അറിവായത്‌- 33

കോണ്‍ഗ്രസ്‌-എന്‍.സി.പി- 14

ബി.ജെ.പി -12

മറ്റുള്ളവര്‍- 7

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X