അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം
മുംബൈ: 1993ലെ സ്‌ഫോടന പരമ്പര കേസിലെ അഞ്ച് പ്രതികള്‍ക്കുകൂടി പ്രത്യേക ടാഡാ കോടതി ശിക്ഷവിധിച്ചു.
രണ്ടു പേര്‍ക്ക് ജീവപര്യന്തവും മൂന്ന് പേര്‍ക്കും 14വര്‍ഷത്തെ കഠിന തടവുമാണ് ടാഡാ കോടതി വിധിച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി ടൈഗര്‍ മേമന്റെ അംഗരക്ഷകനും സഹായിയുമായ മനോജ് ഗുപ്‌തയും ചൊവ്വാഴ്‌ച ശിക്ഷവിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇയാളെ 14വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഒപ്പം 2.75 ലക്ഷം രൂപയും ഗുപ്‌ത ഒടുക്കണം. അനധികൃതമായി ആയുധം കയ്യില്‍ വെയ്‌ക്കുക സ്‌ഫോടനത്തിനായി ആയുധങ്ങളും സ്‌ഫോടന വസ്‌തുക്കളും എത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഗുപ്‌തയ്‌ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.
പര്‍വേസ് ഖുറേഷി, സലിം മിന്‍സ ഷെയ്‌ഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഇവര്‍ യഥാക്രമം 50,000രൂപയും 2ലക്ഷം രൂപയും പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
മാര്‍ച്ച് 12ന് സ്‌ഫോടനം നടക്കുന്നതുവരെയുള്ള സംഭവങ്ങളില്‍ ഖുറേഷിയ്‌ക്ക് പങ്കുണ്ടെന്ന് ടാഡാ കോടതി ജഡ്‌ജി പി.ഡി കോഡെ പറഞ്ഞു. സ്‌ഫോടനത്തിനായി ഗൂഡാലോചന നടത്തിയതിലും ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കടത്തിയതിലും പങ്കാളിയായെന്നതാണ് സലിമിനെതിരായ കുറ്റം.












Click it and Unblock the Notifications