നാരായണനോട് മടങ്ങാന്‍ വെളിയം
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തമിഴ്‌നാടിന് തുടര്‍ന്നും വെള്ളം നല്‍കണമെങ്കില്‍ അവിടെ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ജനങ്ങളുടെ ജീവന്‍ പണയംവച്ചുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പരീക്ഷണത്തിനും സര്‍ക്കാര്‍ തയ്യാറല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ നിരവധി ജീവനുകള്‍ അപകടത്തിലാകും. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്- അദ്ദേഹം പറഞ്ഞു.
ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണെമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.കേരളം എക്കാലത്തും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ തമിഴ്‌നാട് പലപ്പോഴും ഇതിനോട് സഹകരിച്ചില്ല- വി.എസ് കുറ്റപ്പെടുത്തി.
ചെന്നൈയില്‍ മദ്രാസ് കേരള സമാജം സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മുഖ്യമന്ത്രി.












Click it and Unblock the Notifications