Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: ഗീതയ്‌ക്കും ചിത്രയ്‌ക്കും ജാമ്യം

മൂന്നാര്‍ : മൂന്നാറിലെ സിപിഐ ഓഫീസിന്റെ മുന്‍ഭാഗം പൊളിച്ചതില്‍ കലിപൂണ്ട് ഒഴിപ്പിക്കല്‍ നടത്തുന്ന പ്രത്യേക ദൗത്യസേനയ്ക്കെതിരെ തിരിഞ്ഞ സിപിഐയോടൊപ്പം പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായ എഐടിയുസിയും ശക്തമായ വിമര്‍ശനവുമായി രംഗത്ത്.

എഐടിയുസിയുടെ ട്രേഡ് യൂണിയന്‍ എന്ന മാസികയില്‍ എഡിറ്റര്‍ കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഇങ്ങനെ ഇടിച്ചുനിരത്താന്‍ ദൗത്യസംഘത്തിന്റെ തലവന്‍ സുരേഷ് കുമാര്‍ ഇദി അമീനാണോ എന്ന ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത്.

വിശ്വസ്തനെന്ന് അച്യുതാനന്ദന്‍ വെളിപ്പെടുത്തിയ സ്പെഷ്യല്‍ ഓഫീസര്‍ സുരേഷ് കുമാര്‍ ഒരു ജനാധിപത്യരാജ്യത്തെ സിവില്‍ സര്‍വീലിസെ ഉദ്യോഗസ്ഥനല്ലേ? ഇദി അമീന്റെ കൊച്ചുമകന്‍ ഒന്നുമല്ലല്ലോ- ഇങ്ങനെ പോകുന്നു സുരേഷ് കുമാറിനെതിരായ കാനം രാജേന്ദ്രന്റെ പരാമര്‍ശം.

മൂന്നാറിലെ സിപിഐ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനുള്ള പട്ടയത്തിന് നിയമസാധുതയുണ്ടെന്നാണ് രാജേന്ദ്രന്റെ അവകാശവാദം. ദൗത്യസേനയെ നിയോഗിച്ചിരിക്കുന്നത് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണെന്നും റോഡിന് വീതി കൂട്ടാനല്ലെന്നും കത്തില്‍ പറയുന്നു.

സുരക്ഷാ സംവിധാനങ്ങളില്ലാതെ എറണാകുളം ജില്ലാ കളക്ടര്‍ക്ക് ഒഴിപ്പക്കല്‍ നടത്താനാവുമെങ്കില്‍ സുരേഷ് കുമാറിന് മൂന്നാറിലും അങ്ങനെയാവാമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ദൗത്യസംഘത്തിന്റെ നീക്കങ്ങള്‍ സിപിഐയെയും എഐടിയുസിയെയും അങ്ങേയറ്റം ചൊടിപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കത്തിലെ ഭാഷയും ദൗത്യസംഘത്തിനെതിരെ നടത്തുന്ന വിമര്‍ശനവും. ടാറ്റ കയ്യേറിയ ഭൂമി ഒഴിപ്പിക്കാന്‍ ദൗത്യസംഘം നീക്കം തുടങ്ങുന്നതിനിടയിലാണ് ഈ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+